ചേർത്തല:വയലാർ ഗ്രാമപഞ്ചായത്തിന് 24, 20, 89, 820 രൂപ വരവും 23,69, 09, 816 ചെലവും 51, 80,004രൂപ മിച്ചവും വരുന്ന ബഡ്ജറ്റിന് അംഗീകാരം നൽകി.ലൈഫ് മിഷൻ ഭവന പദ്ധതിയിൽ പുതിയ 100 വീടുകൾ കൂടി നിർമിക്കുന്നതിന് പഞ്ചായത്ത് വിഹിതമായി 7.23 കോടി രൂപ വകയിരുത്തി.ഗ്രാമീണ റോഡുകളുടെ വികസനത്തിനായി 1.20 കോടി രൂപയും,വയലാർ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്ന പ്രവൃത്തികൾ ഉൾപ്പെടെ ആരോഗ്യ മേഖലയ്ക്ക് 1 കോടിയും നീക്കിവച്ചു.കുടുംബശ്രീയുമായി സഹകരിച്ച് വിശപ്പ് രഹിത വയലാർ പരിപാടിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് പദ്ധതിയ്ക്ക് 10 ലക്ഷത്തോളം രൂപ നീക്കിവച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് ഗീത വിശ്വംഭരൻ ബഡ്ജറ്റ് അവതരിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ബാബു അദ്ധ്യക്ഷത വഹിച്ചു.യു.ജി.ഉണ്ണി,സീന പ്രേം, ഇന്ദിര ജനാർദ്ദനൻ,പി.എ. മൂസക്കുട്ടി എന്നിവർ സംസാരിച്ചു.