അമ്പലപ്പുഴ : വിനോദയാത്രയ്ക്കു പോയ എം.ബി.ബി.എസ് വിദ്യാർത്ഥികളെ പനിയെ തുടർന്ന് നിരീക്ഷണത്തിലാക്കി. ആലപ്പുഴ മെഡിക്കൽ കോളേജിലെ 7 അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ് കോളേജ് അധികൃതരുടെ അനുവാദമില്ലാതെ മൂന്നാറിലേക്ക് ശനിയാഴ്ച വിനോദയാത്ര പോയത്. ചൊവ്വാഴ്ചയാണ് ഇവർ തിരികെയെത്തിയത്. ഇവരിൽ 3 പേർക്ക് പനിയുടെ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് യാത്രപോയ മുഴുവൻ പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു.