ഹരിപ്പാട്‌: റോഡിൽ അവശനിലയിൽ കാണപ്പെട്ടയാൾ ചികിത്സയിലിരിക്കെ മരിച്ചു. പിലാപ്പുഴ വിപിൻ നിവാസിൽ ഡി.വിജയകുമാറാണ് (57)മരിച്ചത്. കഴിഞ്ഞ ദിവസം ദേശീയ പാതയിൽ ആർ.കെ ജംഗ്ഷന് സമീപം അവശനിലയിൽ കാണപ്പെട്ടതിനെ തുടർന്ന് വിജയകുമാറിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഏറെ നാളായി വീട്ടുകാരുമായി പിണങ്ങി കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.