poochakkal

പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്ത് 2019 -20 പദ്ധതിയിൽപ്പെടുത്തി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കു സൗജന്യമായി നൽകുന്ന വാട്ടർ ടാങ്കുകളുടെ വിതരണം പ്രസിഡൻറ് ഡോ.പ്രദീപ് കൂടക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷീബാ സത്യൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി.കെ.സുശീലൻ, ഷീലാ കാർത്തികേയൻ, പഞ്ചായത്തംഗം സുനിത കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.