ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് സർക്കാർ നിർദേശത്തെ തുടർന്ന് ഗുരുധർമ്മ പ്രചാരണ സഭ ആലപ്പുഴ മണ്ഡലം കമ്മിറ്റി ഏപ്രിൽ 30വരെയുള്ള എല്ലാ പരിപാടികളും മാറ്റിവയ്ക്കാൻ അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എം.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.കമലാസനൻ, എം.സി.സലിം, വി.വി.ശിവപ്രസാദ്, എം.കെ.നരേന്ദ്രൻ, കെ.പി.ഹരിദാസ് എന്നിവർ സംസാരിച്ചു.