തുറവൂർ: ശില്പകലാകാരനായ യുവാവ് വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചു.കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ കൊല്ലശ്ശേരി(നികർത്തിൽ)പരേതനായ തങ്കപ്പന്റെയും പങ്കജാക്ഷിയുടെയും മകൻ സുനിൽ(38) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30 ന് ജോലിയ്ക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തുറവുർ താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ:മായ.