ഹരിപ്പാട്: ഏവൂർ വിഷുദർശനം ആചാരങ്ങൾ പാലിച്ചു ലളിതമായ ചടങ്ങുകളോടെ നടത്താൻ തീരുമാനം. ഏപ്രിൽ 5ന് ദശാവതാര ചാർത്ത് ആരംഭിക്കും. അതിനോടനുബന്ധിച്ചുള്ള ആചാരപരമായ നിറമാല, വിളക്ക്, പൂജകൾ എന്നിവയും പുരാണപാരായണവും നാമജപവും മാത്രമേ ദശാവതാര ചാർത്ത് ദിവസങ്ങളിൽ നടത്തുകയുള്ളു. വിഷു ദിവസം പുലർച്ചെ ആചാരപരമായ കണിയൊരുക്കും. ദേവസ്വം ബോർഡ്‌ അനുവദിക്കുന്ന ചടങ്ങുകൾ മാത്രം നടക്കും. വിഷു ദർശനത്തോടനുബന്ധിച്ചു നടത്താൻ നിശ്ചയിച്ചിരുന്ന അനുഷ്ഠാനം, അവാർഡ്ദാനം, കലാകാരന്മാരെ ആദരിക്കൽ, ബാല പ്രതിഭകളെ അനുമോദിക്കൽ, അനുഷ്ഠാനകലകളുടെ ചിത്രപ്രദർശനം, അനുഷ്ഠാന കലകളെ ആസ്പദമാക്കി തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം, നാരായണീയ ത്രയാഹം എന്നിവ മാറ്റിവച്ചു.