tharanath

മാന്നാർ: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടൻ മരിച്ചു.

ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് അംഗം ഉമാതാരാനാഥിന്റെ ഭർത്താവ് മാധവിയിൽ താരാനാഥ് (54) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ തൃപ്പെരുന്തുറ ക്ഷേത്രം ജംഗ്ഷന് വടക്ക് ഭാഗത്തായിരുന്നു അപകടം. എതിരെ വന്ന ആംബുലൻസിന് സൈഡ് കൊടുക്കുന്നതിനിടെ തെരുവുനായ കുറുകെ ചാടുകയായിരുന്നു. താരാനാഥിനെ നാട്ടുകാർ ആദ്യം പരുമലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ വൈകിട്ട് നാലിന് മരണം സംഭവിച്ചു. മക്കൾ: ജോനാഥ്, ജീന