പൂച്ചാക്കൽ: മദ്യലഹരിയിൽ കാറോടിച്ച് വിദ്യാർത്ഥിനികളെ ഉൾപ്പെടെ ഇടിച്ചു വീഴ്ത്തിയ സംഭവത്തിൽ

അസം സ്വദേശി ആനന്ദ് മുഡോക്കൊപ്പം ഉണ്ടായിരുന്ന പൂച്ചാക്കൽ ഇടവഴിക്കൽ മനോജിനെ പൊലീസ് ഇന്നലെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

10 ന് ഉച്ചയ്ക്ക് 1.30 നാണ് പ്ളസ് ടു പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി നാല് വിദ്യാർത്ഥിനികളേയും, ബൈക്കിൽ ഇരിക്കുകയായിരുന്ന അനീഷിനേയും മകൻ നാല് വയസുള്ള വേദവിനേയും പള്ളിവെളി കവലയ്ക്ക് കിഴക്ക് ഭാഗത്തു വച്ചാണ് ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ ആനന്ദ് മുഡോക്കും മനോജിനും പരിക്കേറ്റിരുന്നു. മുഡോയെ കഴിഞ്ഞ ദിവസം കോടതി റിമാൻഡ് ചെയ്തു. മനോജ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് ഡിസ്ചാർജ് ചെയ്ത ശേഷം പൂച്ചാക്കൽ പൊലീസ് അറസ്റ്റു ചെയ്ത്ത് ചേർത്തല കോടതിയിൽ ഹാജരാക്കുകയായിരുന്നു. പരിക്കേറ്റ് ആശുപത്രിയിലായിരുന്ന അനഘയും അർച്ചനയും വീട്ടിലെത്തി. സാഗിയും ചന്ദനയും ഇപ്പോഴും ആശുപത്രിയിലാണ്