മാവേലിക്കര: ബി.ജെ.പി കൗൺസിലർമാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ബി.ജെ.പി മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.കെ അനൂപ് പ്രതിഷേധിച്ചു. കോൺഗ്രസ്, സി.പി.എം കൂട്ടുകെട്ടാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. മുൻ നിയോജകമണ്ഡലം പ്രസിഡന്റ് വെട്ടിയാർ മണിക്കുട്ടൻ, വൈസ് പ്രസിഡന്റ് സുരേഷ് പൂവത്തുമഠം, നിയോജക മണ്ഡലം ട്രഷറർ കെ.എം ഹരികുമാർ, തെക്കൻ ഏരിയ പ്രസിഡന്റ് വി.ജയകുമാർ പരമേശ്വരത്ത്, ജനറൽ സെക്രട്ടറി ജീവൻ.ആർ ചാലിശ്ശേരിയിൽ, വടക്കൻ ഏരിയ സെക്രട്ടറി സന്തോഷ് കുമാർ, സെക്രട്ടറി ഹരീഷ്, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് എസ്.ആർ അശോക് കുമാർ, കൗൺസിലർമാരായ വിജയമ്മ ഉണ്ണികൃഷ്ണൻ, ഉമയമ്മ വിജയകുമാർ, ലതാ, ജയശ്രീ അജയകുമാർ, ശ്രീരഞ്ജിനി അമ്മ, ദേവരാജൻ പ്രായിക്കര എന്നിവർ സംസാരിച്ചു.