ഹരിപ്പാട്: കൊറോണ വ്യാപനം തടയാനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിൽ 3354-ാം നമ്പർ ഹരിപ്പാട് സർവ്വീസ് സഹകരണ ബാങ്കും പങ്കാളികളായി. കൈകഴുകൽ കേന്ദ്രം ബാങ്ക് പ്രസിഡന്റ് സി.എൻ.എൻ. നമ്പി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.പത്മകുമാർ, ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ, ഇടപാടുകാർ എന്നിവർ പങ്കെടുത്തു.