മാവേലിക്കര- കോവിഡ് 19 പ്രതിരോധിക്കുന്നതിനും വേണ്ടി മാവേലിക്കര കോടതി ജംഗ്ഷനിൽ ഡി.വൈ.എഫ്.ഐ ടൗൺ തെക്കൻ മേഖലാ കമ്മിറ്റി ബ്രേക്ക് ദി ചെയിൻ പദ്ധതി നടപ്പാക്കി. സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റി അംഗം അഡ്വ.നവീൻ ഡേവിഡ് മാത്യു ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സെൻ സോമൻ, മേഖല പ്രസിഡന്റ് ശ്രീസാഗർ, മേഖലാ കമ്മിറ്റി അംഗങ്ങളായ ശംഭു, അനീഷ്, റെജിൻ മാത്യു തോമസ് തുടങ്ങിയവർ പങ്കെടുത്തു.