ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ ഈസ്റ്റ് റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി സാനിറ്റൈസർ വിതരണം ചെയ്തു. കളക്ടർ എം. അഞ്ജന ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തുടങ്ങിയിട്ടുള്ള കിയോസ്‌കുകളിൽ സാനിറ്റൈസർ സൗജന്യമായി ലഭിക്കും. ഈസ്റ്റ് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ. ബിനുമാത്യു അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ചീഫ് കൗൺസിലറും ചാർട്ടേഡ് എൻജിനീയറുമായ ബേബികുമാരൻ, ഡിസ്ട്രിക്ട് ചെയർമാൻ ജി. അനിൽകുമാർ, ഈസ്റ്റ് റോട്ടറി ക്ലബ് സെക്രട്ടറി ഡോ. വിനുകുമാർ, ജില്ലാ ശുചിത്വമിഷൻ കോ ഓർഡിനേറ്റർ ജയകുമാരി, അസി. കോ ഓർഡിനേറ്റർ കെ.പി. ലോറൻസ് തുടങ്ങിയവർ സംസാരിച്ചു.