ചേർത്തല: ദേശീയപാതയിൽ ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ചേർത്തല മുനിസിപ്പൽ 35-ാം വാർഡിൽ നികർത്തിൽ അനിയുടെ ഭാര്യ പ്രമീള (45) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന ആലപ്പുഴ വടക്കനാര്യാട് നടുവത്തേഴത്ത് സിജോയാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കയർ ഫാക്ടറി തൊഴിലാളിയായ പ്രമീള ജോലിക്ക് പോകുന്നതിനായി റോഡ് മറി കടക്കുന്നതിനിടെ ആയിരുന്നു അപകടം. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണം. മക്കൾ:വിഷ്ണു,പാർവതി.