chakku

എടത്വ: കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം ഭാരവാഹികളും പങ്കാളികളായി.

ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ കൈകഴുകാൻ വെള്ളവും സാനിട്ടൈസറും തീർത്ഥാടകർക്കായി സജ്ജീകരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരുടെ സംരക്ഷണാർത്ഥമാണ് പ്രധാന കവാടത്തിൽ വെള്ളവും സോപ്പും കരുതിയത്. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നടന്ന ചടങ്ങ് ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി കൈ കഴുകി ഉദ്ഘാടനം ചെയ്തു. മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. രഞ്ജിത്ത് വി. നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി, തലവടി ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, അഡ്മിനിസ്‌ട്രേറ്റർ കെ.കെ. ഗോപാലകൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകി. എല്ലാ മലയാളമാസവും ആദ്യ വെള്ളിയാഴ്ച നടത്താറുള്ള മ്യവിരുദ്ധ വിളിച്ചുചൊല്ലി പ്രാർത്ഥനയും, ദേവിയുടെ ഉടവാൾ വണക്കവും മാറ്റിവെച്ചിട്ടുണ്ട്.