ചേർത്തല:കൊറോണ ഭീഷണിയിലായ കയർ തൊഴിലാളികൾക്കും ചെറുകിട ഉത്പാദകർക്കും സഹായങ്ങളൊരുക്കി കേരള കയർ ഗുഡ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ രംഗത്ത്. ബോധവത്കരണ പ്രവർത്തനങ്ങൾക്കൊപ്പം തൊഴിലും ഉത്പാദനവും നഷ്ടപ്പെട്ടവർക്ക് സാമ്പത്തിക സഹായങ്ങളൊരുക്കാനും അസോസിയേഷൻ നേതൃത്വം വഹിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദ് അറിയിച്ചു. മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഓരോ താലൂക്കിലും പ്രത്യേക വോളണ്ടിയർ കമ്മിറ്റികൾ രൂപീകരിക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.