മാന്നാർ: ബുധനൂർ ഗ്രാമപഞ്ചായത്ത് മെയിന്റനൻസ് ഫണ്ട് ലിസ്റ്റിൽ തിരിമറി നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് ബുധനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. മണ്ഡലം പ്രസിഡന്റ് കെ.സി. അശോകൻ, രാജേന്ദ്രൻ വാഴുവേലിൽ, സുരേഷ് തെക്കേകാട്ടിൽ, കെ. രുഗ്മിണി ടീച്ചർ, പ്രസന്നൻ പുത്തൻപുരയിൽ, മധു തോണ്ടുതറ, ഭാസ്‌കരൻ രതീഷ്ഭവൻ, വി.സി. കൃഷ്ണൻകുട്ടി, സിബി മറ്റപ്പള്ള, പ്രസന്നൻ തെന്നിശ്ശേരിൽ തുടങ്ങിയവർ നേതൃത്വം നൽകി.