ആലപ്പുഴ: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഡി.വൈ.എഫ്.ഐ ആലപ്പുഴ സൗത്ത്, നോർത്ത് ബ്ലോക്ക് കമ്മിറ്റികൾ ചേർന്ന് മാസ്‌കുകൾ നിർമ്മിച്ചു നൽകി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അഡ്വ. ആർ.രാഹുൽ ആലപ്പുഴ ഡിപ്പോ അഡീഷണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അശോക് കുമാറിന് മാസ്കുകൾ കൈമാറി. എ.ഒ.മേരിക്കുട്ടി, പി.കെ.ഫൈസൽ , പ്രസിഡന്റ് പി.കെ.സുധീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഊർമ്മിള മോഹൻദാസ്, ശ്വേതാ എസ്.കുമാർ, സുനിൽ ജോർജ്, എം.എസ്.സജീവ് എന്നിവർ പങ്കെടുത്തു.