മുതുകുളം: സ്‌കൂട്ടറുകൾ തമ്മിൽ കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. റിട്ട.ഗ്രഫ് ജീവനക്കാരൻ മുതുകുളം തെക്ക് അർച്ചനയിൽ ചെല്ലപ്പൻ (75) ആണ് മരിച്ചത്. കഴിഞ്ഞ 10ന് മുതുകുളം പാണ്ഡവർകാവ്- പുളിയറ മുക്ക് റോഡിൽ കുമ്പളത്ത് ഭാഗത്തായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നലെ രാവിലെ നാലരയോടെയാണ് മരിച്ചത്. മകൾ: സ്മിത. മരുമകൻ: ഹരികുമാർ. സഞ്ചയനം ഞായർ രാവിലെ എട്ടിന്.