ആലപ്പുഴ: വലിയ മരം വാർഡിൽ കൊങ്ങിണി ചൂടുകാട് ഭാഗത്ത് വൈദ്യുതി മുടക്കം പതിവാകുന്നു. രാത്രി കാലത്തെ വൈദ്യുതി മുടക്കം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് വഴിയൊരുക്കുന്നു. പ്രദേശത്ത് മോഷ്ടാക്കളുടെ ശല്യവും വർദ്ധിച്ചതായി നാട്ടുകാർ പറയുന്നു.