ആലപ്പുഴ: താറാവുകളെ ബാധിക്കുന്ന റൈമറല്ല രോഗത്തിന് വാക്സിൻ കണ്ടുപിടിച്ചിട്ടുണ്ടെന്ന മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ അവകാശവാദം തെറ്റാണെന്ന് ജില്ലാ താറാവ് കർഷക സംഘം പ്രസിഡന്റ് ബി.രാജശേഖരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താറാവുകൾക്കുള്ള വാക്‌സിനുകൾ മെഡിക്കൽ സ്റ്റോറിലോ ഓപ്പൺ മാർക്കറ്റിലോ ലഭിക്കില്ല. രോഗമുണ്ടാകുമ്പോൾ പ്രാദേശിക മൃഗാശുപത്രിയിലെത്തിക്കും. ഡോക്ടറുടെ നിർദ്ദേശ പ്രകാരമുള്ള വാക്‌സിനുകൾ പാലോട്ടുള്ള വാക്‌സിൻ നിർമ്മാണ യൂണിറ്റിൽ അറിയിച്ചാൽ 15 മുതൽ 20 വരെ ദിവസംകൊണ്ട് മാത്രമേ ലഭിക്കൂ. ഈ കാലയളവിൽ അവ ചത്തുപൊകും. വാക്‌സിനുകൾ സമയബന്ധിതമായി നൽകാൻ വകുപ്പ് അധികൃതർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ സെക്രട്ടറി കെ.സാമുവേൽ, എസ്.എസ്.ടോണി എന്നിവരും പങ്കെടുത്തു.