ആലപ്പുഴ: കുട്ടനാട് നിയോജക മണ്ഡലത്തിലെ രണ്ടു പാലങ്ങൾക്കായി 29കോടി 96 ലക്ഷംരൂപയുടെ പ്രത്യേക ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത്വകുപ്പ് മന്ത്റി ജി.സുധാകരൻ അറിയിച്ചു.മിത്രക്കരി - മാമ്പുഴക്കരി റോഡിൽ കൈതത്തോടിന് കുറുകെയുള്ള ജീമംഗലം പാലത്തിന് 296 ലക്ഷം രൂപയുടെയും
കൈനകരി പഞ്ചായത്തിലെ പള്ളിപ്പാലത്തിന് 27 കോടി രൂപയുടെയും അനുമതിയാണ് ലഭിച്ചത്. എത്രയും വേഗം ഡി.പി.ആർ തയ്യാറാക്കി
പ്രവർത്തനാനുമതി നൽകി, ടെണ്ടർ നടത്തി പണി ആരംഭിക്കാൻ നിർദ്ദേശം
നൽകിയതായും മന്ത്റി അറിയിച്ചു.