അമ്പലപ്പുഴ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തിര ചികിത്സ ആവശ്യമായ രോഗികൾ മാത്രമെ ആശുപത്രിയിൽ എത്താവൂ. സന്ദർശന പാസിന്റെ വിതരണം താത്കാലികമായി നിറുത്തിവയ്ക്കും.അഡ്മിഷൻ വേളയിൽ രോഗികൾക്ക് നൽകുന്ന പാസിൻ്റെ എണ്ണം 2 ആക്കും.വൈകിട്ട് 4 മുതൽ 6 വരെയുള്ള സന്ദർശനം ഒഴിവാക്കി.അത്യാവശ്യ ഘട്ടങ്ങളിൽ രോഗികൾക്ക് നൽകിയിരിക്കുന്ന പാസ് ഉപയോഗിച്ച് മാത്രമെ സന്ദർശനം അനുവദിക്കൂ. വിവിധ വിഭാഗങ്ങളിലെ പ്രത്യേക പരിശോധനകൾക്കായി തീയതി ലഭിച്ചിരിക്കുന്ന രോഗികൾ ഇനിയൊരു അറിയിപ്പ് ലഭിച്ചതിനു ശേഷം മാത്രമേ പരിശോധനകൾക്ക് എത്തിയൊൽ മതി. അടിയന്തര ഓപ്പറേഷനുകൾ മാത്രമേ നടത്തുകയുള്ളൂ.