ആലപ്പുഴ: സ്ഥിരവരുമാനമില്ലാത്ത സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും അരിയും നിത്യോപയോഗ സാധനങ്ങളും സൗജന്യമായി വിതരണം ചെയ്യണമെന്ന് ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.രാജീവൻ സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ടി.പി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബിനീഷ് ബോയ്,പി.ശ്രീകുമാർ,ബി.രാജശേഖരൻ,സി.ഗോപകുമാർ,കെ.സദാശിവൻപിള്ള,കെ.ചന്ദ്രലത എന്നിവർ സംസാരിച്ചു.