ആലപ്പുഴ: കൊറോണ വൈറസിന്റെ വ്യാപനം തടയുവാൻ ജനങ്ങൾ ഒരുമിക്കുന്ന ജില്ലയിലെ പൊതു സ്ഥലങ്ങൾ ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും സന്നദ്ധ്യപ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഓരോ ദിവസവും അണുവിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന് യു.ഡി.എഫ്.ജില്ലാ ചെയർമാൻ എം.മുരളി ആവശ്യപ്പെട്ടു
മാസ്കുകളും, സാനിറ്റൈസറുകളും, സോപ്പും ന്യായവിലയ്ക്കും, കഴിയുന്നത്ര സൗജന്യമായും ജനങ്ങൾക്ക് നൽകുവാൻ സർക്കാർ മുൻകൈ എടുക്കണം. ഇതിനായി സന്നദ്ധ സംഘടനകളുടെ സഹായം തേടണം.കെ.എസ്.ആർ.ടി.സി.ബസുകളും സ്വകാര്യ ബസുകളും മറ്റ് വാഹനങ്ങളും ദൈനം ദിനം അണുവിമുക്തമാക്കണം.
വൈറസ് വ്യാപനം ഒരു തരത്തിലും ജില്ലയിലുണ്ടാകാതിരിക്കാൻ സർക്കാർ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും ഒരുമിച്ച് പ്രവർത്തിക്കാൻ അവസരം ഒരുക്കണമെന്നും ഈ പ്രവർത്തനങ്ങളിൽ ജില്ലയിലെ യു.ഡി.എഫിന്റെ മുഴുവൻ ഘടക കക്ഷി പ്രവർത്തകരുടെയും മുഴുവൻ സമയ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നതായും മുരളി അറിയിച്ചു.