ആലപ്പുഴ :കൊറോണയെ നേരിടാൻ എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയന്റെയും യൂത്ത്മൂവ്മെന്റ്, വനിതാസംഘം എന്നിവയുടെ നേതൃത്വത്തിൽ കുട്ടനാട്ടിലെ എല്ലാസർക്കാർ ഓഫീസുകളിലും സാനിട്ടൈസർ വിതരണം ചെയ്തു. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി കുട്ടനാട് തഹസിൽദാർ പി.ഐ. വിജയസേനന് സാനിറ്റൈസർ നൽകി ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ എം.പി പ്രമോദ്, റ്റി.എസ് പ്രദീപ്കുമാർ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി സുബീഷ്, സെക്രട്ടറി പി.ആർ‌. രജീഷ്, വനിതാസംഘം യൂണിയൻ പ്രസി‌ഡന്റ് ലേഖ ജയപ്രകാശ്, സെക്രട്ടറി സജിനി മോഹനൻ, റ്റി.എസ്. ഷിനുമോൻ, സ്മിത മനോജ്, അനീഷ്.ടി.ആർ, ഗോകുൽദാസ്, അനന്തു എസ്, ശരത് കെ.എസ്, രാഹുൽ പ്രകാശ്, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.