ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലാകെ 2472 പേരെ നിരീക്ഷണത്തിലാക്കി. മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, കായംകുളം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ നിരീക്ഷണത്തിലുള്ള പത്തുപേർ ഉൾപ്പെടെയാണിത്. പുതുതായി 548 പേരെ നിരീക്ഷണത്തിലുൾപ്പെടുത്തി.
പരിശോധനയ്ക്കയച്ച 129 സാമ്പിളുകളിൽ പരിശോധനാഫലം ലഭിച്ച 117 എണ്ണം നെഗറ്റീവ് ആണ്. ഏഴ് സാമ്പിളുകൾ ഇന്നലെ പുതുതായി പരിശോധനയ്ക്ക് അയച്ചു.