ചേർത്തല:പ്രളയത്തിൽ നാശംനേരിട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റോഡുകൾ പുനരുദ്ധരിക്കുന്ന മുഖ്യമന്ത്റിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ആദ്യഘട്ടമായി ചേർത്തല നഗരസഭയിലെ 14 റോഡുകൾക്കായി രണ്ട് കോടി രൂപ അനുവദിച്ചു.മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലെ തുകയാണ് ഇതിനായി വിനിയോഗിക്കുക. മുനിസിപ്പൽ എൽ.ഡി.എഫ് പാർലമെന്ററിപാർട്ടി നേതാവ് എൻ.ആർ.ബാബുരാജ് മുഖ്യമന്ത്റിക്ക് നൽകിയ നിവേദനം പരിഗണിച്ചാണ് നടപടി.ബുധനാഴ്ചയാണ് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഭരണാനുമതി നൽകി ഉത്തരവിറക്കിയത്. നഗരസഭയാണ് ടെൻഡർ മുഖേനയുള്ള നിർമാണച്ചുമതല നിർവഹിക്കേണ്ടത്. രണ്ട് വർഷത്തെ റോഡ് പ്രവർത്തനവും പരിപാലനവും ഉറപ്പാക്കുന്ന നിബന്ധനയോടെയാകും ടെൻഡർ നടപടി.
10 ാം വാർഡിൽ കാളികുളം പാണാട്ട് റോഡ് ടാറിംഗിന് 20 ലക്ഷം രൂപയും മൂന്നാംകര പാണാട്ട് പള്ളി റോഡ് വീതികൂട്ടി ടാർചെയ്യുന്നതിന് 20 ലക്ഷവും അനുവദിച്ചു. 20ാം വാർഡിൽ ആറാശേരി-കമ്യൂണിറ്റിഹാൾ റോഡ് വീതികൂട്ടി ടാറിങ്ങിന് 10 ലക്ഷവും,18ാം വാർഡിൽ ചിറയിൽ വിദ്യാവിലാസിനി വായനശാല റോഡ് റീടാറിംഗിന് 10 ലക്ഷവുമാണുള്ളത്. എട്ടാം വാർഡിൽ ശാസ്താംകവല-വാരനാട് റോഡ് മെറ്റലിംഗിനും ടാറിങ്ങിനും 20 ലക്ഷം രൂപയും ഒന്നാം വാർഡിൽ പുല്ലംപള്ളി-ചള്ളിയിൽ റോഡ് മെറ്റലിംഗിനും ടാറിങ്ങിനും 10 ലക്ഷവും അനുവദിച്ച"ട്ടുണ്ട്.എട്ടാം വാർഡിൽ കുളത്രക്കാട്-വാരനാട് റോഡ് ടാറിംഗിന് 12 ലക്ഷവും,9-ാം വാർഡിൽ മുണ്ടുചിറ നികർത്തിൽ റോഡ് മെറ്റലിംഗ്, ടാറിങ് എന്നിവയ്ക്ക് 20 ലക്ഷവും അനുവദിച്ചു.നാലാം വാർഡിൽ കാഞ്ഞിരങ്ങാട് പണ്ഡിറ്റ് കറുപ്പൻ റോഡ് ടാറിംഗിന് 15 ലക്ഷം അനുവദിച്ചു. 22ാം വാർഡിൽ മേവല്ലൂർ-കുറ്റിക്കാട് റോഡ് മെറ്റലിംഗിനും ടാറിംഗിനും 15 ലക്ഷവുണ്ട്. 21ാം വാർഡിലെ കരുവ-ആക്കയിൽ റോഡ് മെറ്റലിംഗിനും ടാറിംഗിനുമായി 10 ലക്ഷമാണ് അനുവദിച്ചത്. 19ാം വാർഡിൽ മതിലകം-കളരിവെളി റോഡ് റീടാറിംഗിന് 12 ലക്ഷവും,23ാം വാർഡിൽ മാധവപ്പള്ളി-എസ്.സി കോളനി റോഡ് മെറ്റലിംഗിന് 15 ലക്ഷവും ഉണ്ട്. 10ാം വാർഡിൽ ഖാദി ബോർഡ് ശാവശേരി റോഡ് മെറ്റലിംഗിനും ടാറിംഗിനും 10 ലക്ഷവുമാണ് അനുവദിച്ചത്.