ആലപ്പുഴ: ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രി ജംഗ്ഷന് സമീപം സ്ഥാപിച്ച കൈ കഴുകൽ കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡി. സുധീഷ് ,ജില്ലാ സെക്രട്ടറി എസ്. ധനപാൽ, എം.എം അഹമ്മദ് കബീർ,നിയാസ് എന്നിവർ പ്രസംഗിച്ചു.