ചേർത്തല:വയലാർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഒളതലയിൽ സർക്കാർ നിർദ്ദേശം ലംഘിച്ച് നടത്തിയ വിവാഹ സത്ക്കാരം പൊലീസും ആരോഗ്യ വകുപ്പ് അധികൃതരുമെത്തി തടഞ്ഞു.പരിധിയിൽ കവിഞ്ഞ ആളുകൾ കൂടിയതായി നാട്ടുകാർ പരാതി അറിയിച്ച സാഹചര്യത്തിലാണ് പൊലീസെത്തി സത്ക്കാരം നിർത്താൻ നിർദ്ദേശിച്ചത്.വിവാഹം ഉച്ചക്ക് കഴിഞ്ഞിരുന്നു ഇതിന്റെ തുടർച്ചയായാണ് വൈകിട്ട് സത്ക്കാരം നടന്നത്.