മാവേലിക്കര: കെയർ ഹോം പദ്ധതി പ്രകാരം മാവേലിക്കര എയ്‌ഡഡ്‌ സ്കൂൾ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പേളയിൽ വടക്കേ ചെമ്പോടിൽ സോമനും ലക്ഷ്മിയ്ക്കും വേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണമ്മ. നിർവ്വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ജോൺ.കെ മാത്യു അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം ധനേഷ് കുമാർ, സഹകരണ സംഘം അസി.രജിസ്ട്രാർ കെ.ഉണ്ണിക്കൃഷ്ണപിള്ള, ബോർഡ് അംഗം കെ.എൻ.അശോക് കുമാർ, രഘു കുമാർ, വർഗീസ് പോത്തൻ, സന്തോഷ് ജോസഫ്, ശ്രീകുമാർ കൊയ്പ്പള്ളികാരാഴ്മ, സഹകരണ സംഘം സെക്രട്ടറി കെ.എ.രാജി, മിൽക്ക് സൊസൈറ്റി പ്രസിഡന്റ് കളത്തിൽ ശശി എന്നിവർ സംസാരിച്ചു.