ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിലെ വാകമരം വീണ് കടകൾക്കു നാശനഷ്ടം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. ഫ്രൂട്ട്സ് കട, ചായക്കടകൾ എന്നിവയ്ക്കാണ് നാശമുണ്ടായത്. ഗതാഗതം തടസപ്പെടുകയും ചെയ്തു.
ഫയർഫോഴ്സ് എത്തി മരം മുറിച്ച് നീക്കിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി. വാലന്റൈന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ ജയസിംഹൻ, അൽഅമീൻ, ഓഫീസർമാരായ കൃഷ്ണദാസ്, അരുൺ ബോസ്, വി.ടി. രാജേഷ്, പ്രജീഷ്, ഡ്രൈവർമാരായ പുഷ്പരാജ്, ഷൈൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.