ആലപ്പുഴ: പാടത്തെ കൃഷിക്കാര്യം നോക്കാനായി വീട്ടിൽ നിന്നിറങ്ങിയ നെടുമുടി കരുമാലിൽ പുത്തൻവീട്ടിൽ ചിത്രഭാനുവിനെ (64) ആറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെ 9.30 മുതൽ ചിത്രഭാനുവിനെ കാണാനില്ലായിരുന്നു. എല്ലാ ദിവസവും രാവിലെ നെൽപാടത്തെ കൃഷിപ്പണി നോക്കിയ ശേഷം ആറ്റിൽ കുളിക്കാറുണ്ട്. പോകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലും നെൽപ്പാടത്തും അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. ആറിന്റെ തീരത്ത് നടത്തിയ തിരച്ചിലിൽ കുളിക്കടവിൽ മുണ്ട് ഇരിക്കുന്നത് കണ്ടതോടെ സംശയമുണ്ടാവുകയും ആലപ്പുഴ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയുമായിരുന്നു. നെടുമുടിയിൽ നടത്തിയ തെരച്ചിലിൽ സ്കൂബാ ഡ്രൈവറായ വി.ആർ. ബിജു ആറിന്റെ അടിത്തട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തി.