ചാരുംമൂട്: താമരക്കുളം ഗ്രാമ പഞ്ചായത്തിൽ നിന്നു തൊഴിൽരഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ അർഹത പരിശോധന ഇന്നു മുതൽ 24 വരെ പഞ്ചായത്ത് ഓഫീസിൽ നടക്കും.

ഗുണഭോക്താക്കൾ റേഷൻ കാർഡ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, എസ്.എസ്.എൽ.സി ബുക്ക്, ടി.സി, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം നേരിട്ട് ഓഫീസിൽ ഹാജരാകണം.