ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ എം. വി. ഗോപകുമാർ ആവശ്യപ്പെട്ടു. മദ്യവിൽപ്പന കേന്ദ്രങ്ങൾ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വായ് മൂടിക്കെട്ടി നിൽപ്പുസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ. വാസുദേവൻ, ഡി.അശ്വനിദേവ്, ദക്ഷിണ മേഖലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എൽ.പി. ജയചന്ദ്രൻ, രൺജിത് ശ്രീനിവാസ്, ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ, അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത്, ആലപ്പുഴ മണ്ഡലം പ്രസിഡന്റ് സജി.പി. ദാസ്, മോർച്ച ജില്ലാ ഭാരവാഹികളായ കലാ രമേശ്, അനീഷ് തിരുവമ്പാടി, കെ..പ്രദീപ്, മണ്ഡലം ഭാരവാഹികളായ പി.കണ്ണൻ, എൻ.ഡി. കൈലാസ്, കെ. അനിൽ കുമാർ, വി. ബാബുരാജ് എന്നിവർ സംസാരിച്ചു.