ആലപ്പുഴ: കൊറോണ വ്യാപനത്തിനെതിരെ പൊതുജനങ്ങളെ സഹായിക്കാൻ ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിച്ചു. ആലപ്പുഴ, ചേർത്തല, കായംകുളം, ചെങ്ങന്നൂർ, മാവേലിക്കര റെയിൽവേ സ്റ്റേഷനുകളിലും ആലപ്പുഴ, ചേർത്തല, കായംകുളം, ചെങ്ങന്നൂർ, മാവേലിക്കര, എടത്വ ബസ് സ്റ്റാൻഡുകളിലുമാണ് ഹെൽപ്പ് ഡെസ്‌ക് തുടങ്ങിയത് .
രോഗലക്ഷണമുള്ളവരെ സ്ക്രീൻ ചെയ്യാനും യാത്രികരുടെ ശരീരോഷ്മാവ് പരിശോധിക്കാനും സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഹെൽപ് ഡെസ്‌ക് 24 മണിക്കൂറും പ്രവർത്തിക്കും. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നു. യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് പരിശോധനയും അന്വേഷണങ്ങളും. ജൂനിയർ ഹെൽത്ത് നഴ്സ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ആർ.ബി.എസ്.കെ നഴ്സ്, ആശ പ്രവർത്തകർ എന്നിങ്ങനെ നാലു പേരടങ്ങുന്ന സംഘങ്ങൾ മൂന്നു ഷിഫ്റ്റ് ആയിട്ടാണ് ഹെൽപ്പ് ഡെസ്‌ക് കൈകാര്യം ചെയ്യുന്നത്. ചെറിയ രീതിയിൽ രോഗ ലക്ഷണങ്ങൾ കാണിക്കുന്ന യാത്രികരുടെ വിവരങ്ങളും മേൽവിലാസവും ശേഖരിച്ചു വീടിന് ഏറ്റവും അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ
നൽകുന്നുണ്ട്.