ആലപ്പുഴ:കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലാകെ 3786 പേർ നിരീക്ഷണത്തിലാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പുതുതായി 1314 പേരെ നിരീക്ഷണത്തിലുൾപ്പെടുത്തി.മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിലായി എട്ട് പേരുണ്ട്.

പരിശോധനയ്ക്കയച്ച 132 സാമ്പിളുകളിൽ പരിശോധനാഫലം ലഭിച്ച 121 എണ്ണം നെഗ​റ്റീവ് ആണ്. മൂന്ന് സാമ്പിൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു.

ജില്ലയിലാകെ 1025 കൈകഴുകൽ കേന്ദ്രങ്ങളുണ്ട്.വിവിധ സ്ഥലങ്ങളിലായി 226 ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ആംബുലൻസ് ഡ്രൈവർമാർക്കും ,പെട്രോൾ പമ്പ് മാനേജർമാർക്കും പരിശീലനം നൽകി.