ആലപ്പുഴ : ഗ്യാസ് ഏജൻസികളിൽനിന്നും സിലിണ്ടറുകൾ വീടുകളിൽ എത്തിക്കുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ പൊതുമേഖല എണ്ണക്കമ്പനികൾ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഗ്യാസ് ഏജൻസി ഉടമകളും ഇക്കാര്യത്തിൽ നിസംഗത തുടരുകയാണെന്നും ആൾ കേരള ഗ്യാസ് ഏജൻസീസ് തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി പി.ജെ. ആന്റണി കുറ്റപ്പെടുത്തി. കൊറോണബാധയെ പ്രതിരോധിക്കാൻ ആവശ്യമായ മാസ്ക്ക്, ഗ്ളൗസ്, സാനിറ്റൈസർ എന്നിവ തൊഴിലാളികൾക്ക് വിതരണം ചെയ്യണമെന്നും ബോധവൽക്കരണ ക്ളാസുകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു