കറ്റാനം : കറ്റാനം വെട്ടിക്കോട് വയലിൽ തീ പിടിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. പുല്ലമ്പള്ളി ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് ഏഴിനായിരുന്നു സംഭവം. ഉണക്ക പുല്ലിലേക്കു പടർന്നു പിടിച്ച തീ 3 മണിക്കൂറോളം ആളി കത്തി. കായംകുളത്ത് നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് തീ അണച്ചത്.