ആലപ്പുഴ: നഗരസഭയിൽ നിന്നും തൊഴിൽ രഹിത വേതനം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന, നിലവിൽ ബാങ്കിൽ പാസ്ബുക്ക് ഹാജരാക്കിയിട്ടുള്ള ഗുണഭോക്താക്കൾ റേഷൻകാർഡ്.ആധാർ കാർഡ്,എംപ്ലോയ്മെന്റ് രജിസ്ട്രേഷൻകാർഡ്,ബാങ്ക്പാസ്ബുക്ക്,ടി.സി എന്നീ രേഖകൾ സഹിതം നഗരസഭ സാമൂഹ്യസുരക്ഷാപെൻഷൻ വിഭാഗത്തിൽ 23,24 എന്നീ തീയതികളിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 2 മുതൽ 4 വരെ നേരിട്ട് ഹാജരായി വെരിഫിക്കേഷൻ നടത്തണം. 23 ന് രാവിലെ 10.30മുതൽ ഉച്ചയ്ക്ക് 1 വരെ തുമ്പോളി,കൊമ്മാടി,പൂന്തോപ്പ്,ആശ്രമം,കൊറ്റംകുളങ്ങര,അവലൂക്കുന്ന്,തത്തംപള്ളി,നെഹ്റുട്രോഫി,തിരുമല വാർഡുകളിലേയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെ ജില്ലാകോടതി,തോണ്ടൻകുളങ്ങര,ആറാട്ടുവഴി,കാഞ്ഞിരംചിറ,ചേർത്തലകനാൽ,പവർഹൗസ്,സനാതനം,മുല്ലയ്ക്കൽ,വഴിച്ചേരി വാർഡുകളിലെയും 24 ന് രാവിലെ 10.30 ന് സീവ്യൂ,സിവിൽസ്റ്റേഷൻ,ബീച്ച്,സക്കറിയാബസാർ,ലജനത്ത്,ആലിശേരി,വെള്ളക്കിണർ,മുനിസിപ്പൽ ഒാഫീസ് വാർഡ്,തിരുവമ്പാടി എന്നിവിടങ്ങളിലെയും ഉച്ചയ്ക്ക് 2.30 മുതൽ പാലസ്,പള്ളാത്തുരുത്തി,ചുങ്കം,പഴവീട്,കളർകോട്,ഇരവുകാട്,വട്ടയാൽ,കുതിരപന്തി,വാടയ്ക്കൽ എന്നിവിടങ്ങളിലെയും ഗുണഭോക്താക്കൾ ഹാജരാകണം.