കായംകുളം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കായംകുളം പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾക്ക് സാനിട്ടൈസറും മാസ്‌ക്കും നൽകാൻ ബി.ജെ.പി കായംകുളം നിയോജകമണ്ഡലം കമ്മിറ്റിl തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങളുടെയും ബോധവത്ക്കരണ ത്തിന്റെയും ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി ഡി.അശ്വനിദേവ് നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ് പ്രതിരോധ സന്ദേശം നൽകി. മണ്ഡലം ഭാരവാഹികളായ കെ.എ വെങ്കിടേഷ്, പി.കെ.സജി, ഷീജാ തങ്കച്ചൻ, കൗസലിർ സുരേഖ ദിലീപ് എന്നിവരും രാജശേഖരൻ, വിപിൻ, മനു, വിനോദ് ചേലപ്പുറത്ത്, മഹേഷ് എസ്.പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.