ചാരുംമൂട് : നൂറനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ.ആർ.ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ ചുനക്കര ഭാഗത്ത് നടത്തിയ റെയ്ഡിൽ കഞ്ചാവുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. ചുനക്കര നടുവിലേമുറിയിൽ ഷെമീർ ഭവനത്തിൽ ഷമീർ, തെങ്ങുവിള പടിഞ്ഞാറ്റതിൽ സിജിൻ, ഈഴശേരി പുത്തൻ വീട്ടിൽ അഖിലേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് അൽസേഷ്യൻ നായയെ അഴിച്ചു വിട്ട ഇവരെ ഷാഡോ ടീം അംഗങ്ങൾ കീഴടക്കുകയായിരുന്നു . ഇന്നലെ അർദ്ധ രാത്രി മുതൽ തുടങ്ങിയ റെയ്ഡിൽ എക്സൈസിനെ സഹായിക്കുന്നതിനായി പ്രദേശവാസികളായ യുവാക്കളും ഉണ്ടായിരുന്നു. പ്രിവന്റീവ് ഓഫീസർ അബ്ദുൾ ഷുക്കൂർ, സദാനന്ദൻ , സി.ഇ.ഒമാരായ അനു , രാജീവ്, ശ്യാംജി. സന്തോഷ് കുമാർ , എന്നിവർ റെയ്ഡിൽ പങ്കെടുത്തു.