പൂച്ചാക്കൽ : തൈക്കാട്ടുശേരി പഞ്ചായത്തിൽ തൊഴിലില്ലായ്മ വേതനം കൈപ്പറ്റിക്കൊണ്ടിരിക്കുന്നവർ, എസ്.എസ്.എൽ.സി ബുക്ക്, എംപ്ലോയ്മെന്റ് കാർഡ്, റേഷൻ കാർഡ്, ടി.സി., ബാങ്ക് പാസ് ബുക്ക് പകർപ്പ്, ആധാർ കാർഡ് പകർപ്പ്, കൈപ്പറ്റ് രസീത്, സത്യവാങ്മൂലം എന്നിവ പഞ്ചായത്ത് ഓഫീസിൽ 23 മുതൽ 25 വരെ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.