ആലപ്പുഴ: പുളിങ്കുന്ന് വലിയപള്ളിക്കു സമീപം പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച ചികിത്സയും നഷ്ടപരിഹാരവും നൽകാൻ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു മുഖ്യമന്ത്റിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.