ഹരിപ്പാട്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ഹരിപ്പാട് സ്റ്റേഷനിൽ ബസിനുള്ളിൽ യാത്രക്കാർക്ക് സാനിട്ടൈസർ വിതരണം ചെയ്തു. ലഘു ലേഖയും വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.സഞ്ജീവ് അമ്പലപ്പാട്‌ ഉദ്‌ഘാടനം ചെയ്തു. വർക്കിംഗ്‌ സെക്രട്ടറി എൻ.രാജ്‌നാഥ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോ.പി.രാജേന്ദ്രൻ നായർ, സെക്രട്ടറി ആർ.രാജേഷ് കുമാർ, ഡി.സി.സി. സെക്രട്ടറി അലക്സ്‌ മാത്യു, സ്റ്റേഷൻ മാസ്റ്റർ കെ.കെ.സജി, ജനറൽ സി.എ സക്കിർ ഹുസൈൻ, കണ്ടക്ടർ എ.സുരേഷ് കുമാർ, ഡ്രൈവർ കെ.പി.ഹരിദാസൻ എന്നിവർ പങ്കെടുത്തു.