എടത്വാ: കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ വിശ്വാസികളില്ലാതെ ഉച്ചയെഴുന്നള്ളത്ത് നടന്നു. എല്ലാ മലയാളമാസം ആദ്യവെള്ളിയാഴ്ചയും നടക്കാറുള്ള ചടങ്ങിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നിരവധി വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ നടക്കാറുള്ള ചടങ്ങുകളാണ് ക്ഷേത്ര പൂജാരിമാരും, തകിലുമേളക്കാരനും മാത്രമാക്കി ചുരുക്കിയത്. തീർത്ഥാടകർക്കായി കഴിഞ്ഞ ദിവസം ക്ഷേത്ര കവാടത്തിൽ സാനിട്ടൈസർ, സോപ്പ്, വെള്ളം എന്നിവ സജ്ജീകരിച്ചിരുന്നു.