മാവേലിക്കര: മാവേലിക്കരയിലെ 41 ഗ്രാമീണ റോഡുകൾക്ക് 7 കോടി അനുമതിയായതായി ആർ.രാജേഷ് എം.എൽ.എ അറിയിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് റീബിൾഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക നൽകുന്നത്. ആർ.രാജേഷ് എം.എൽ.എ നിർദ്ദേശിച്ചിരുന്ന 52 റോഡുകളിൽ 41 റോഡുകൾക്കാണ് ഒന്നാം ഘട്ടത്തിൽ അനുമതി ലഭിച്ചത്.