ഹരിപ്പാട്: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിന് 2020-21സാമ്പത്തിക വർഷത്തിൽ 61.60കോടി രൂപ വരവും 61.41കോടി രൂപ ചെലവും 19 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഗിരിജാ സന്തോഷ് അവതരിപ്പിച്ചു. കാർഷിക മേഖലയ്ക്ക് ഒരു കോടി രൂപയും, പാർപ്പിട മേഖലയ്ക്ക് ഒരു കോടി രൂപയും, ആരോഗ്യമേഖലയ്ക്ക് 50 ലക്ഷം രൂപയും നീക്കിവച്ചു. ഭിന്ന ശേഷിക്കാരുടെയും വയോജനങ്ങളുടെയും ക്ഷേമത്തിനായി 50 ലക്ഷം രൂപയും, ഗ്രാമീണ റോഡ് വികസനത്തിന് 80 ലക്ഷം രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ് ബിജു കൊല്ലശേരിൽ യോഗത്തിൽ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ ജോബിൾ പെരുമാൾ, മിനി കൃഷ്ണകുമാർ, എസ്.സുരേഷ്, അംഗങ്ങളായ റെയ്ച്ചൽ വർഗീസ്, ഗ്ളമിവാലടിയിൽ, ശ്രീലത മോഹനകുമാർ, ശ്രീകല, യു.ദിലീപ്, ബി.ദീപക്, അനില,

ഒ.എം.ഷരീഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.സുജാത, അമ്മിണി, വി.ബി.രത്നകുമാരി, ബി.ഡി.ഒ എസ്.ദീപു എന്നിവർ പങ്കെടുത്തു.