മാവേലിക്കര: അഡിഷണൽ ജില്ലാ കോടതിയുടെയും ബാർ അസോസിയേഷന്റയും കെൽസയുടേയും സംയുക്താഭിമുഖ്യത്തിൽ കോടതി വളപ്പിൽ നടത്തിയ ബ്രേക്ക്‌ ദി ചെയിൻ പ്രോഗ്രാം അഡിഷണൽ ജില്ലാ ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മാവേലിക്കര സബ് ജയിൽ സൂപ്രണ്ട് അനിൽകുമാർ മാസ്കുകൾ വിതരണം ചെയ്തു. ചടങ്ങിന് അഡിഷണൽ ജില്ലാ ജഡ്ജിമാരായ മോഹിത്, കെന്നത് ജോർജ്, ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ.കെ.ജി സുരേഷ്, സെക്രട്ടറി മെറിൽ എം.ദാസ്, കെൽസ സെക്രട്ടറി സുരേഷ്, ജീവനക്കാരുടെ പ്രതിനിധി ശ്രീകുമാർ, ക്ലാർക്ക് അസോസിയേഷൻ പ്രസിഡന്റ്‌ കനകരാജ് എന്നിവർ നേതൃത്വം നൽകി.