അരൂർ: അറവുശാലയിൽ വെട്ടാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. ചന്തിരൂരിലെ അറവുശാലയിൽ നിന്ന് ഇന്നലെ രാവിലെ 10 മണിയോടെയാണ് ദേശീയ പാതയിലൂടെ പോത്ത് കയർ പൊട്ടിച്ചു ഓടിയത്. വിവരം അറിഞ്ഞ് അരൂർ പൊലീസും പിന്നാലെ പാഞ്ഞുരണ്ട് അന്യസംസ്ഥാന തൊഴിലാളികൾ ചേർന്നാണ് പോത്തിനെ ചന്തിരൂർ മേഴ്സി സ്ക്കൂളിനു സമീപത്തുവച്ച് പിടിച്ചുകെട്ടിയത്.നാശനഷ്ടം ഒന്നും ഉണ്ടാക്കിയില്ല.